ഇംഗ്ലണ്ട് ടീമിന് ലോകകപ്പ് തയ്യാറെടുപ്പിനിടെ തിരിച്ചടി; സാധനങ്ങൾ മോഷണം പോയി

കാൻസസ് സിറ്റി: ഫിഫ ലോകകപ്പ് 2026-നുള്ള തയ്യാറെടുപ്പിനിടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് വലിയ തിരിച്ചടി. ടീം ഉപയോഗിക്കുന്ന പ്രധാന കിറ്റുകൾ ഉൾപ്പെടെ പല സാധനങ്ങളും മോഷണം പോയതായി റിപ്പോർട്ട്.

വെസ്റ്റ് പാം ബീച്ചിലെ പ്രീ-ടൂർണമെന്റ് ക്യാമ്പിൽ നിന്ന് കാൻസസ് സിറ്റിയിലെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം നടന്നത്. ഈ സമയത്ത് കളിക്കാരുടെ ബൂട്ടുകൾ, പരിശീലന ബോളുകൾ, മറ്റ് പരിശീലന ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മോഷണം നടന്ന വാഹനത്തിൽ നിന്ന് സാധനങ്ങൾ കാണാതായതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും രണ്ട് പേർ പിടിയിലായതായും പോലീസ് അറിയിച്ചു.

മോഷ്ടിച്ച സാധനങ്ങളുടെ വലിയൊരു ഭാഗം പിന്നീട് തിരിച്ചുപിടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ടീമിന്റെ തയ്യാറെടുപ്പുകൾക്ക് ഇത് ചെറിയൊരു തടസ്സമുണ്ടാക്കിയെങ്കിലും, പരിശീലനവും മത്സരം മുന്നോടിയായ ഒരുക്കങ്ങളും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്ത മത്സരങ്ങൾക്ക് മുൻപായി നഷ്ടപ്പെട്ട ഉപകരണങ്ങൾ പകരം ഒരുക്കാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്.ഇംഗ്ലണ്ട് അവരുടെ ലോകകപ്പ് ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ നേരിടാനിരിക്കെയാണ് ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *