മുംബൈ: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, ഇസഡ്11 ടര്‍ബോ പുറത്തിറക്കി. ആദ്യമായി ചൈനയില്‍ അവതരിപ്പിച്ച് കൊണ്ടാണ് ഇസഡ് സീരീസ് കമ്പനി വിപുലീകരിച്ചത്.
OLED ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ക്വാല്‍കോം ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഐസ് ഡോം ഡ്യുവല്‍-മെഷ് കൂളിങ് സിസ്റ്റവും ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. 200MP പ്രധാന കാമറ ഉള്‍ക്കൊള്ളുന്ന കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. 100W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 7,600 mAh ബാറ്ററിയാണ് ഈ ഫോണിന് പിന്തുണ നല്‍കുന്നത്.
1260×2750 പിക്സല്‍ റെസല്യൂഷനുള്ള 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഡിസ്പ്ലേ 144Hz വരെ റിഫ്രഷ് റേറ്റും 5000 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. 16GB വരെ റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 5 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
256GB, 512GB സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. കമ്പനിയുടെ സ്വന്തം ഒറിജിന്‍ OS 6 ഉള്ള ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. f/1.88 അപ്പേര്‍ച്ചര്‍, OIS എന്നിവയുള്ള 200MP പ്രൈമറി കാമറയും f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. മുന്‍വശത്ത് 32MP സെല്‍ഫി ഷൂട്ടറും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്.ഫോണില്‍ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സജ്ജീകരിച്ചിട്ടുണ്ട്. 11W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,600 mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു കരുത്ത്. നാല് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്, അതിന്റെ വില 34,960 രൂപ മുതല്‍ ആരംഭിക്കുന്നു.

