ബി​ല്ല് അ​ട​ച്ചി​ല്ല; എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി

കാ​സ​ർ​ഗോ​ഡ്: ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​സ്ഇ​ബി. ഇ​തോ​ടെ ഒ​രാ​ഴ്ച​യാ​യി ഓ​ഫീ​സി​ൽ വൈ​ദ്യു​തി ഇ​ല്ല.

മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഈ ​ന​ട​പ​ടി. ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ബി​ല്ല് അ​ട​ക്കാ​ൻ ഉ​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​യു​ന്ന​ത്. എ​ഐ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന എം​വി​ഡി എ​ൻ​ഫോ​ഴ്സ്മെ​ന്‍റെ ഓ​ഫീ​സി​ലെ ഫ്യൂ​സാ​ണ് ഊ​രി​യ​ത്.

എ​ന്നാ​ൽ പ​ണം ഉ​ട​ൻ അ​ട​യ്ക്കു​മെ​ന്നാ​ണ് എം​വി​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ സ​മ​യം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ചേ​ധി​ക്ക​പ്പെ​ട്ട​തി​നാ​ൽ ഈ ​ഓ​ഫീ​സി​ലെ പ്ര​വ​ർ​ത്ത​നം ത​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു കൊ​ണ്ടു​ള്ള നോ​ട്ടീ​സ് എം​വി​ഡി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *