പുതുവര്‍ഷാരംഭത്തില്‍ തന്നെ ന്യൂസിലന്‍ഡില്‍ സാമ്പത്തിക മാന്ദ്യം; 60 തിലേറെ പ്രമുഖ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു

ന്യൂസിലന്‍ഡ് : 2026 ജനുവരി ആദ്യ പത്തു ദിവസത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളിലായി 61 കടകള്‍ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കുറഞ്ഞ വില്‍പ്പനയും കാരണമാണ് കൂട്ട് അടച്ചു പൂട്ടലിലേയ്ക്ക വ്യാപാരികളെ നയിക്കുന്നത്.

EB Gamse എന്ന പ്രമുഖ കമ്പനി ന്യൂസിലന്‍ഡിലെ തങ്ങളുടെ എല്ലാ ബിസിനസ്സും അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.ജനുവരി 31-ഓടെ രാജ്യത്തെ എല്ലാ 38 സ്റ്റോറുകളും പൂട്ടും.ഫെബ്രുവരി അവസാനത്തോടെ ഇവരുടെ വിതരണ കേന്ദ്രവും പ്രവര്‍ത്തനം നിര്‍ത്തും.25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് കമ്പനി ന്യൂസിലന്‍ഡില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറുന്നത്.ഏകദേശം 8.67 ദശലക്ഷം ഡോളറിന്റെ നഷ്ടം ഈ സ്ഥാപനത്തിനുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Yoyoso Group’-ന്റെ കീഴിലുള്ള Yoyoso, Miniso, Acecco എന്നീ ബ്രാന്‍ഡുകള്‍ കടക്കെണിയിലായതിനെത്തുടര്‍ന്ന് ലിക്വിഡേഷനിലാണ്.ഏകദേശം 23 സ്റ്റോറുകള്‍ പൂട്ടുന്നതായാണ് വിവരം ജനുവരി മാസത്തില്‍ സ്റ്റോക്കുകള്‍ വിറ്റഴിച്ച ശേഷം മിക്ക കടകളും പൂട്ടും.ഏകദേശം 2 ദശലക്ഷം ഡോളറിലധികം കടബാധ്യത ഇവര്‍ക്കുണ്ടെന്നാണ് കണക്ക്.80 വര്‍ഷത്തെ പഴക്കമുള്ള വാംഗറെയിലെ (Whangarei) Orrs Pharmacy,25 വര്‍ഷം പഴക്കമുള്ള വെല്ലിംഗ്ടണിലെ Leuven Belgian Beer Cafe എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിലുണ്ടായ വന്‍ സാമ്പത്തിക നഷ്ടമാണ് മിക്ക കമ്പനികളെയും ഇതിന് പ്രേരിപ്പിച്ചത്.ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടിയതും ഡിസംബറിലെ ക്രിസ്മസ്-ബോക്‌സിംഗ് ഡേ വില്‍പ്പനയില്‍ ഉണ്ടായ വന്‍ ഇടിവും തിരിച്ചടിയായി.കടകളുടെ വാടകയും മറ്റ് പ്രവര്‍ത്തന ചെലവുകളും വര്‍ദ്ധിച്ചതും തിരിച്ചടിയായി.റീട്ടെയില്‍ മേഖലയിലെ ഈ പ്രതിസന്ധി വരും മാസങ്ങളില്‍ കൂടുതല്‍ ബിസിനസ്സുകളെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഈ അടച്ചുപൂട്ടലുകള്‍ മൂലം നൂറുകണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. EB Game െജീവനക്കാര്‍ക്ക് ഓസ്ട്രേലിയയിലെ സ്റ്റോറുകളില്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, എല്ലാവര്‍ക്കും അത് സ്വീകരിക്കാന്‍ സാധിക്കില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *