ക​യ​റ്റു​മ​തി​യി​ൽ ക​രു​ത്തു​കാ​ട്ടി ചൈ​ന

ബെയ്​​ജിം​​ഗ്: അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണാ​​ൾ​​ഡ് ട്രം​​പ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വ്യാ​​പാ​​ര നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും, ക​​രു​​ത്തു​​റ്റ ക​​യ​​റ്റു​​മ​​തി​​യു​​ടെ പി​​ൻ​​ബ​​ല​​ത്തി​​ൽ 2025 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ചൈ​​ന അ​​ഞ്ചു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി.

ഇ​​ന്ന​​ലെ സ​​ർ​​ക്കാ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന “അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത്’’ എ​​ന്ന വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് രാ​​ജ്യം കൈ​​വ​​രി​​ച്ചു. എ​​ന്നാ​​ൽ വ​​ർ​​ഷാ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ സാ​​മ്പ​​ത്തി​​ക വളർച്ച വേ​​ഗ​​ത കു​​റ​​ഞ്ഞ​​ത് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കു​​ന്നു​​ണ്ട്.

ഒ​​ക്‌​​ടോ​​ബ​​ർ മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ​​യു​​ള്ള അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 4.5 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് താ​​ഴ്ന്നു. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​ടെ സ​​മ​​യ​​ത്ത് 2022ൽ ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നു ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും കു​​റ​​ഞ്ഞ ത്രൈ​​മാ​​സ വ​​ള​​ർ​​ച്ചാ നി​​ര​​ക്കാ​​ണി​​ത്. മൂ​​ന്നാം പാ​​ദ​​ത്തി​​ൽ 4.8 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച.റി​​യ​​ൽ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ലെ ത​​ക​​ർ​​ച്ച​​യും കോ​​വി​​ഡ് കാ​​ല​​ത്തെ പ്ര​​തി​​സ​​ന്ധി​​ക​​ളും സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ​​നി​​ന്ന് സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ ക​​ര​​ക​​യ​​റ്റാ​​ൻ ചൈ​​നീ​​സ് നേ​​തൃ​​ത്വം തീ​​വ്ര​​ശ്ര​​മം ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഈ ​​ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ഇ​​തോ​​ടൊ​​പ്പം രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ലാം വ​​ർ​​ഷ​​വും കു​​റ​​ഞ്ഞ​​ത് മ​​റ്റൊ​​രു പ്ര​​തി​​സ​​ന്ധി​​യാ​​യി മാ​​റു​​ന്നു.

ആ​​ഭ്യ​​ന്ത​​ര ഉ​​പ​​ഭോ​​ഗ​​ത്തി​​ലും ബി​​സി​​ന​​സ് നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​യ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ചൈ​​ന​​യെ സ​​ഹാ​​യി​​ച്ച​​ത് മി​​ക​​ച്ച ക​​യ​​റ്റു​​മ​​തി​​യാ​​ണ്. അ​​മേ​​രി​​ക്ക​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ത​​ർ​​ക്ക​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​പ്പി​​ച്ച​​തി​​ലൂ​​ടെ 1.2 ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ന്‍റെ റി​​ക്കാ​​ർ​​ഡ് വ്യാ​​പാ​​ര മി​​ച്ചം നേ​​ടാ​​ൻ ചൈ​​ന​​യ്ക്ക് സാ​​ധി​​ച്ചു.

ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ത​​ള​​ർ​​ച്ച ക​​യ​​റ്റു​​മ​​തി​​യി​​ലൂ​​ടെ മ​​റി​​ക​​ട​​ന്ന​​താ​​ണ് അ​​ഞ്ചു ശ​​ത​​മാ​​നം എ​​ന്ന വാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ചാ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് എ​​ത്താ​​ൻ ലോ​​ക​​ത്തെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ തു​​ണ​​ച്ച​​ത്.

Leave a Reply

Your email address will not be published. Required fields are marked *