പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മരിച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി രു​ദ്ര രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്.ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ളാ​ണ് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ൾ. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ റാ​ഗിം​ഗി​നെ തു​ട​ർ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെ​ന്ന് പി​താ​വ് രാ​ജേ​ഷ് ആ​രോ​പി​ച്ചു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ക​ളെ മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന് എ​ല്ലാം അ​റി​യാ​മെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ൽ പി​താ​വി​ന്‍റെ ആ​രോ​പ​ണം സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *