കാൻബറ: ഓസ്ട്രേലിയയിലേക്കുള്ള വൊക്കേഷണൽ സ്കിൽ അസസ്‌മെന്റ് നടപടികളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ട്രേഡ്‌സ് റെക്കഗ്നിഷൻ ഓസ്ട്രേലിയ (ടിആർഎ). 2026 ഡിസംബർ ഒന്ന് മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. നിർമ്മാണ മേഖലയിലെ ആറ് പ്രധാന തൊഴിൽ വിഭാഗങ്ങളായ ബ്രിക്ക്‌ലെയർ, കാബിനറ്റ് മേക്കർ, കാർപെന്റർ, കാർപെന്റർ ആൻഡ് ജോയിനർ, ജോയിനർ, വെൽഡർ (ഫസ്റ്റ് ക്ലാസ്) എന്നിവയ്ക്കാണ് പുതിയ പരിഷ്കാരം ബാധകമാകുന്നത്.
നിർദ്ദിഷ്ട രാജ്യങ്ങളിലെ പാസ്‌പോർട്ടുള്ള അപേക്ഷകർ ഇനി മുതൽ മൈഗ്രേഷൻ സ്കിൽസ് അസസ്‌മെന്റ് (എംഎസ്എ) രീതിക്ക് പകരം ഓഫ്‌ഷോർ സ്കിൽസ് അസസ്‌മെന്റ് പ്രോഗ്രാം (ഒഎസ്എപി) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓരോ തൊഴിൽ വിഭാഗത്തിനും അനുസരിച്ച് യുകെ, അയർലൻഡ്, യുഎഇ, ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ശ്രീലങ്ക, പാപുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ടുള്ളവർക്കാണ് ഈ മാറ്റം ബാധകമാകുക.
അതേസമയം, 2026 ഡിസംബർ ഒന്നിന് മുമ്പ് സമർപ്പിച്ചിട്ടുള്ള എംഎസ്എ അപേക്ഷകൾ നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ പരിഗണിക്കുമെന്നും ടിആർഎ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

