കാൻബറ: ഓസ്ട്രേലിയയിൽ നിന്നുകൊണ്ട് വിവിധ വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് സാധാരണ അപേക്ഷാ ഫീസിന് പുറമെ 1,500 ഓസ്ട്രേലിയൻ ഡോളർ അധിക ഫീസ് ഏർപ്പെടുത്തിയുള്ള പുതിയ സർക്കാർ നയം രാജ്യത്ത് നിലവിൽ വന്നു. രാജ്യത്തിനകത്തുനിന്ന് (ഓൺഷോർ) സമർപ്പിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള വിസ അപേക്ഷകൾക്കാണ് ഈ അധിക നിരക്ക് ബാധകമാക്കിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള കുടിയേറ്റ നിരക്ക് നിയന്ത്രിക്കുന്നതിന്റെയും വിദേശത്തുനിന്നുള്ള (ഓഫ്ഷോർ) വിസ അപേക്ഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി നടപ്പാക്കുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. പാർട്ണർ വിസ, സ്റ്റുഡന്റ് വിസ, ഗ്രാജുവേറ്റ് വിസ, ഫാമിലി വിസ എന്നിവയ്ക്ക് ഓസ്ട്രേലിയയിൽ നിന്ന് അപേക്ഷിക്കുന്നവരെയാണ് ഈ അധിക ഫീസ് പ്രധാനമായും ബാധിക്കുക.
അതേസമയം, ചില പ്രത്യേക വിഭാഗങ്ങൾക്ക് ഈ അധിക നിരക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ആസിയാൻ (ASEAN) രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾ, എലിക്കോസ് (ELICOS) അഥവാ നോൺ-അവാർഡ് കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളിൽ നിന്നുള്ള അർഹരായ അപേക്ഷകർ എന്നിവരെ അധിക ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

