സ്ത്രീധനം നല്‍കുന്നതും കുറ്റം; വകുപ്പ് ഒഴിവാക്കണമെന്ന ശുപാർശ സമര്‍പ്പിച്ചതായി സര്‍ക്കാര്‍

കൊ​​ച്ചി: സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തും കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ശി​​പാ​​ര്‍ശ കേ​​ര​​ള നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന് സ​​മ​​ര്‍പ്പി​​ച്ച​​താ​​യി സ​​ര്‍ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍.

സ്ത്രീ​​ധ​​ന​​ത്തെ വ​​ര​​നോ വ​​ര​​ന്‍റെ കു​​ടും​​ബ​​മോ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന സ്വ​​ത്തോ സെ​​ക്യൂ​​രി​​റ്റി​​യോ ആ​​യി കാ​​ണ​​ണ​​മെ​​ന്നും ഇ​​താ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ശുപാർശയി​​ല്‍ പ​​റ​​യു​​ന്ന​​ത്.
സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തി​​നെ കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് സാ​​മൂ​​ഹി​​ക യാ​​ഥാ​​ര്‍ഥ്യ​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണെ​​ന്ന​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ ടെ​​ല്‍മി ജോ​​ളി ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, വി​​ഷ​​യ​​ത്തി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ഇ​​തു​​വ​​രെ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

വി​​ഷ​​യം വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​ന്ന ഫെ​​ബ്രു​​വ​​രി 11ന​​കം ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ര്‍പ്പി​​ക്കാ​​ന്‍ ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി.

Leave a Reply

Your email address will not be published. Required fields are marked *