ബോംബ് ഭീഷണി : കളക്ട്രേറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

ബോംബ് ഭീഷണിയെ തുടർന്ന് കളക്ട്രേറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇ- മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലാണ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളാണ് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന തുടർന്ന് കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *