ഫെ​ബ്രു​വ​രി 12ന് ദേ​ശീ​യ പ​ണി​മു​ട​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ ഈ ​​​മാ​​​സം 12ന് ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ചേ​​​ര്‍​ന്ന സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 11ന് ​​​അ​​​ര്‍​ധ​​​രാ​​​ത്രി മു​​​ത​​​ല്‍ 12 അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ് പ​​​ണി​​​മു​​​ട​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ആ​​​ശു​​​പ​​​ത്രി സേ​​​വ​​​ന​​​ങ്ങ​​​ള്‍, ആം​​​ബു​​​ല​​​ന്‍​സ് സ​​​ര്‍​വീ​​​സു​​​ക​​​ള്‍, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ള്‍, പാ​​​ല്‍, പ​​​ത്ര വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *