ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ൾ പ്ര​തി​ധ്വ​നി​ക്കു​ന്നു: ആ​ർ​ച്ച്ബി​ഷ​പ് ജി​റേ​ല്ലി

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​മു​​​​ഖ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങളെ ആ​​​​ഴ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ധ്വ​​​​നി​​​​പ്പിക്കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ണ്‍​ഷ്യോ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലെ​​​​യോ​​​​പോ​​​​ൾ​​​​ദോ ജി​​​​റേ​​​​ല്ലി. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യ​​​സം​​​​ര​​​​ക്ഷ​​​​ണം, മാ​​​​നു​​​​ഷി​​​​ക വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നു സ​​​ഭ നി​​​സ്തു​​​ല സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്ക മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ) യു​​​​ടെ 37-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി സ​​​​മ്മേ​​​​ള​​​​നം ബം​​​​ഗ​​​​ളൂ​​​​രു സെ​​​​ന്‍റ് ജോ​​​​ൺ​​​​സ് നാ​​​​ഷ​​​​ണ​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് ഹെ​​​​ൽ‌​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക ആ​​​​ശീ​​​​ർ​​​​വാ​​​​ദം അ​​​​റി​​​​യി​​​​ക്ക​​​​വേ, സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ദൗ​​​​ത്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ഭ​​​​യ്ക്ക് പ​​​​രി​​​​ശു​​​​ദ്ധ സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ വ​​​​ത്തി​​​​ക്കാ​​​​ൻ നു​​​​ൺ​​​​ഷ്യോ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. നേ​​​ര​​​ത്തേ, വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന മ​​​​ധ്യേ ന​​​​ൽ​​​​കി​​​​യ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ക്രി​​​​സ്തു​​​​വി​​​​ന്‍റെ സ്നേ​​​​ഹം വി​​​​ന​​​​യ​​​​ത്തോ​​​​ടെ, പ്ര​​​​ത്യേ​​​​കി​​​​ച്ച് ദ​​​​രി​​​​ദ്ര​​​​രോ​​​​ടും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ടും എ​​​​ളി​​​​മ​​​​യു​​​​ള്ള സേ​​​​വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ നു​​​​ൺ​​​​ഷ്യോ ബി​​​​ഷ​​​​പ്പു​​​​മാ​​​​രോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

എ​​​​ല്ലാ​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള അ​​​​ടു​​​​പ്പ​​​​ത്തി​​​​ലൂ​​​​ടെ​​​​യും നീ​​​​തി, സ​​​​മാ​​​​ധാ​​​​നം, മാ​​​​നു​​​​ഷി​​​​ക അ​​​​ന്ത​​​​സ് എ​​​​ന്നി​​​​വ​​​​യോ​​​​ടു​​​​ള്ള സ്ഥി​​​​ര​​​​മാ​​​​യ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത സ​​​​മൂ​​​​ഹ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വ​​​​ഹി​​​​ക്കു​​​​ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ​​​​ത്തു​​​​വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ല​​​​ത്തീ​​​​ൻ, സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ, സീ​​​​റോ​​​​മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തു​​​​ക​​​​ളി​​​​ലെ 174 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 210 ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *