നി​ഷി​കാ​ന്ത് ദു​ബെ​യ്‌​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യ ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ​യ്‌​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച് കോ​ൺ​ഗ്ര​സ്. സ​ഭ​യ്ക്കു​ള്ളി​ൽ ബോ​ഫോ​ഴ്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ പു​സ്ത​ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് നീ​ക്കം.

രാ​ഹു​ൽ ഗാ​ന്ധി മു​ൻ ക​ര​സേ​നാ മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ പു​സ്ത​കം ഉ​ദ്ധ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ഷി​കാ​ന്ത് ദു​ബെ തി​രി​ച്ച​ടി​ച്ച​ത്. ഗാ​ന്ധി കു​ടും​ബ​ത്തെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന അ​ഞ്ചാ​റ് പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് ദു​ബെ ഇ​ന്ന​ലെ സ​ഭ​യി​ലെ​ത്തി​യ​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു മു​ത​ൽ രാ​ഹു​ൽ ഗാ​ന്ധി വ​രെ​യു​ള്ള​വ​ർ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. ന​ര​വ​നെ​യു​ടെ പു​സ്ത​കം ഉ​ദ്ധ​രി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും നി​ഷി​കാ​ന്ത് ദു​ബെ​യ്ക്ക് അ​ധി​ക്ഷേ​പ​ങ്ങ​ൾ തു​ട​രാ​ൻ സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു​വെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. “സ​ർ​ക്കാ​ർ സ​ഭ​യെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​മ്പോ​ഴാ​ണ് നി​ഷി​കാ​ന്ത് ദു​ബെ​യെ എ​ഴു​ന്നേ​ൽ​പ്പി​ക്കു​ന്ന​ത്” എ​ന്ന് പ്രി​യ​ങ്ക പ​രി​ഹ​സി​ച്ചു.

സ​ഭ​യി​ൽ അം​ഗ​മ​ല്ലാ​ത്ത വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും അ​ന്ത​രി​ച്ച നേ​താ​ക്ക​ളെ​ക്കു​റി​ച്ചും ആ​ക്ഷേ​പ​ക​ര​മാ​യ രീ​തി​യി​ൽ സം​സാ​രി​ക്കു​ന്ന​ത് സ​ഭാ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ നി​ഷി​കാ​ന്ത് ദു​ബെ​യും അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ഒ​രു പു​സ്ത​കം സ​ഭ​യി​ൽ ഉ​ദ്ധ​രി​ച്ച് അം​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്നാ​ണ് നി​ഷി​കാ​ന്ത് ദു​ബെ ന​ൽ​കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച സ​ഭ പി​രി​ഞ്ഞ​തി​ന് പി​ന്നാ​ലെ വ​നി​താ എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ ഇ​രി​പ്പി​ട​ത്തി​ന് അ​രി​കി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലും ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്‌വാ​ദം ന​ട​ന്നു.

Leave a Reply

Your email address will not be published. Required fields are marked *