സൂ​പ്പ​ർ​ഫാ​സ്റ്റ് പേ​രി​ൽ മാ​ത്രം!

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന 478 സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ളി​ൽ 123 എ​ണ്ണ​ത്തി​ന്‍റെ​യും വേ​ഗ​ത 55 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണെ​ന്ന് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി (പി​എ​സി). രാ​ജ്യ​ത്തെ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ​ക്കു പേ​രി​ൽ മാ​ത്ര​മേ വേ​ഗ​മു​ള്ളൂ എ​ന്നും പി​എ​സി വി​മ​ർ​ശി​ച്ചു. ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ​യും യാ​ത്രാ സ​മ​യ​വും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പ​രാ​മ​ർ​ശം.

മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​റാ​ണ് സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ​ക്കു വേ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സ് തു​ട​ങ്ങി​യ കാ​ല​ത്ത് 55 കി​ലോ​മീ​റ്റ​ർ വേ​ഗ​മു​ണ്ടാ​യി​രു​ന്ന ട്രെ​യ്നു​ക​ൽ​ക്ക് പി​ന്നീ​ട് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ വേ​ഗം കു​റ​യ്ക്കേ​ണ്ടി​വ​ന്നു എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.

വേ​ഗ​മി​ല്ലാ​ത്ത ട്രെ​യി​നു​ക​ൾ​ക്ക് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്നു പേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് ടി​ക്ക​റ്റി​ന് ന​ൽ​കേ​ണ്ടി വ​രു​ന്നു​വെ​ന്നും പി​എ​സി ചൂ​ണ്ടി​ക്കാ​ട്ടി. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​മെ​ങ്കി​ലു​മു​ള്ള ട്രെ​യി​നു​ക​ൾ​ക്കേ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്ന പേ​രു​ന​ൽ​കാ​വൂ. ഈ ​വേ​ഗം ഏ​തെ​ങ്കി​ലും ചി​ല സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ മാ​ത്രം പോ​രെ​ന്നും പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​നും ഇ​ട​യി​ൽ ഇ​തേ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. 2030 ൽ ​ഈ ല​ക്ഷ്യം നേ​ടു​ന്ന ത​ര​ത്തി​ൽ റെ​യി​ൽ​വേ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ബെ​ർ​ത്ത് ല​ഭി​ക്കാ​തെ ആ​ർ​എ​സി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ര​ക്കി​ന്‍റെ ഒ​രു​ഭാ​ഗം തി​രി​കെ ന​ൽ​ക​ണ​മെ​ന്നും പി​എ​സി നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *