ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു: വി.​ഡി. സ​തീ​ശ​ന്‌

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ പ്ര​തി​ക​ളും പു​റ​ത്തി​റ​ങ്ങു​ക​യും, ഇ​നി​യും അ​ക​ത്തു പോ​കേ​ണ്ട പ്ര​തി​ക​ള്‍ പു​റ​ത്തു നി​ല്‍​ക്കു​ക​യു​മാ​ണ്. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളി​ലേ​ക്ക് കൂ​ടി അ​ന്വേ​ഷ​ണം പോ​കു​ന്നി​ല്ല എ​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ആ ​പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നും സ​ര്‍​ക്കാ​രി​നും ഏ​റ്റ​വും വേ​ണ്ട​പ്പെ​ട്ട പ്ര​തി​ക​ളാ​ണ്. ആ ​പ്ര​തി​ക​ളി​ലേ​ക്ക് പോ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴും എ​ന്ന തി​രി​ച്ച​റി​വി​ല്‍, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഹൈ​ക്കോ​ട​തി​യും സു​പ്രീം​കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച പ്ര​ധാ​ന പ്ര​തി​ക​ള്‍ വ​രെ സ്റ്റാ​റ്റി​യൂ​ട്ട​റി ജാ​മ്യം നേ​ടി പു​റ​ത്തു വ​രി​ക​യാ​ണ്. ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നി​ല്ല. തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഇ​തു​പോ​ലെ അ​ധി​ക്ഷേ​പി​ച്ച കാ​ലം ഇ​തി​നു മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ അ​വ​ര്‍​ക്ക് എ​ല്ലാ അ​വ​സ​ര​വും ന​ല്‍​കു​ന്നു. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും അ​ധി​ക്ഷേ​പി​ക്കാ​ന്‍ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ അ​ഞ്ചു മ​ന്ത്രി​മാ​ര്‍​ക്കാ​ണ് സ്പീ​ക്ക​ര്‍ അ​വ​സ​രം കൊ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍റ് വാ​ര്‍​ഡാ​ണ് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഒ​രു അ​ക്ര​മ​വും കാ​ണി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട, അ​ക്ര​മം കാ​ണി​ച്ച​വ​രെ ഒ​പ്പം ഇ​രു​ത്തി​ക്കൊ​ണ്ടാ​ണ് ഭ​ര​ണ​പ​ക്ഷം യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണ്ണം ക​ട്ട​വ​ര്‍ അ​മ്പ​ലം വി​ഴു​ങ്ങി​ക​ള്‍ എ​ന്ന ബാ​ന​ര്‍ പി​ടി​ച്ചാ​യി​രു​ന്നു നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം.

Leave a Reply

Your email address will not be published. Required fields are marked *