ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ ത​ട​ഞ്ഞ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ശ​ങ്ക​ര​നെ​തി​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു വ​ച്ച​തി​നാ​ണ് കേ​സ്.

പ​രാ​തി​ക്കാ​രി​യെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം സ്‌​കൂ​ൾ കോ​മ്പൗ​ണ്ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​ച്ചു​വെ​ന്നും ഇ​ത് സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മു​ന്നി​ൽ പ​രാ​തി​ക്കാ​രി​യു​ടെ അ​ന്ത​സി​ന്ഹാ​നി വ​രു​ത്തി​യ​താ​യും എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ സി​ന്ധു എ​സ്. നാ​യ​രെ സ്‌​കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് അ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ്‌​കൂ​ൾ മാ​നേ​ജ​ർ കെ. ​സു​രേ​ഷ് കു​മാ​റി‍​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ്‌​കൂ​ൾ മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​യ​മം അ​നു​സ​രി​ച്ച് അ​ധ്യാ​പി​ക​മാ​ർ ചു​രി​ദാ​ർ ധ​രി​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ് അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ​ത്. പി​ന്നാ​ലെ സ്‌​കൂ​ൾ ഗേ​റ്റി​ന് മു​ന്നി​ൽ ഇ​വ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *