ശ​ന്പ​ള​ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​യി​ല്ല; ന​ഴ്സു​മാ​ർ​ പ​ണി​മു​ട​ക്കി​ലേ​ക്ക്

തൃ​ശൂ​ർ: എ​ട്ടു​വ​ർ​ഷ​മാ​യി ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 21നു ​സൂ​ച​നാ പ​ണി​മു​ട​ക്കും തൃ​ശൂ​രി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും. മു​ഴു​വ​ൻ ന​ഴ്സു​മാ​രും പ​ണി​മു​ട​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും വാ​ർ​ഡി​ലും മൂ​ന്നി​ലൊ​ന്നു ന​ഴ്സു​മാ​രു​ണ്ടാ​കും. ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നു യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം അ​റി​യി​ച്ചു.

തൃ​ശൂ​ർ പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ന്പ​ളം ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​യാ​റാ​ണെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്നും ജാ​സ്മി​ൻ ഷാ ​പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *