ജ​യ​ല​ളി​ത​യു​ടെ വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി ആ​ദാ​യ നി​കു​തി വ​കു​പ്പ്

ചെ​ന്നൈ: ആ​ദാ​യ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​നൊ​രു​ങ്ങി ആ​ദാ​യ നി​കു​തി വ​കു​പ്പ്. ജ​യ​ല​ളി​ത​യു​ടെ ‘വേ​ദ​നി​ല​യം’ അ​ട​ക്ക​മു​ള്ള വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ജ​പ്തി ചെ​യ്യു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

നി​കു​തി കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സ് ചോ​ദ്യം ചെ​യ്ത് ജ​യ​യു​ടെ സ​ഹോ​ദ​ര പു​ത്രി​യും അ​ന​ന്ത​രാ​വ​കാ​ശി​യു​മാ​യ ജെ. ​ദീ​പ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണി​ത്. കു​ടി​ശി​ക​യും പ​ലി​ശ​യും സ​ഹി​തം 20 കോ​ടി രൂ​പ ദീ​പ​യും സ​ഹോ​ദ​ര​ൻ ദീ​പ​ക്കും ചേ​ർ​ന്ന് അ​ട​യ്ക്ക​ണം. നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളി​ൽ ഒ​രാ​ളാ​യി ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ദീ​പ​ക് ഇ​തി​ന​കം ത​ന്നെ 1.17 കോ​ടി രൂ​പ ന​ൽ​കി​യി​ട്ടു​ണ്ട്. 36 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​കു​തി​യാ​യി ആ​ദ്യം ഇ​രു​വ​രി​ൽ നി​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു പി​ന്നീ​ട് 13 കോ​ടി​യാ​യി കു​റ​ച്ചു.

നോ​ട്ടീ​സു​ക​ളി​ലെ തു​ക​യു​ടെ വ്യ​ത്യാ​സം ചോ​ദ്യം ചെ​യ്തും കൃ​ത്യ​മാ​യ തു​ക അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ദീ​പ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദീ​പ​യു​ടെ വാ​ദം 18നു ​കേ​ൾ​ക്കും. ജ​യ​യു​ടെ മൊ​ത്തം സ്വ​ത്തു​ക്ക​ൾ​ക്ക് 600 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ മൂ​ല്യ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *