ഏ​ഴ് വ​ർ​ഷം​വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളി​ൽ നോ​ട്ടീ​സ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് വ​ർ​ഷം​വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചേ​ക്കാ​വു​ന്ന കേ​സു​ക​ളി​ൽ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത (ബി​എ​ൻ​എ​സ്എ​സ്) 35 (3 ) വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത്ത​ര​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​ൽ​താ​ഴെ ത​ട​വ് ല​ഭി​ച്ചേ​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, എ​ൻ. കോ​ടീ​ശ്വ​ർ സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

2023ലെ ​ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത​യു​ടെ 35 (3) വ​കു​പ്പ് പ്ര​കാ​രം എ​ല്ലാ കേ​സു​ക​ളി​ലും നി​ർ​ബ​ന്ധ​മാ​യി നോ​ട്ടീ​സ് അ​യ​ക്ക​ണോ എ​ന്ന വി​ഷ​യ​മാ​ണ് സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​യെ കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ​നി​ന്ന് ത​ട​യു​ക, ശ​രി​യാ​യ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​ക്കു​ക, തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക, സാ​ക്ഷി​ക​ളെ സം​ര​ക്ഷി​ക്കു​ക, കോ​ട​തി​യി​ൽ പ്ര​തി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​സ്റ്റ​ഡി ആ​വ​ശ്യ​മാ​ണെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ബി​എ​ൻ​എ​സ്എ​സ് സെ​ക്ഷ​ൻ 35(1)(ബി)(​ശ​ശ) പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *