മണിപ്പുർ സർക്കാരിനെതിരേ പ്രതിഷേധവുമായി കുക്കി വിദ്യാർഥി സംഘടന

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പുരി​​​ലെ പു​​​തി​​​യ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യും ധാ​​​ർ​​​മി​​​ക​​​മാ​​​യും യാ​​​തൊ​​​രു ധാ​​​ര​​​ണ​​​യു​​​മി​​​ല്ലെ​​​ന്നു കു​​​ക്കി സ്റ്റു​​​ഡ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ. ക​​ലാ​​പ​​ത്തി​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ആ​​​ളു​​​ക​​​ൾ​​​ക്കും സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി ജ​​​ന്ദ​​​ർ​​​മ​​​ന്ദി​​​റി​​​ൽ പ്ര​​​ക്ഷോ​​​ഭ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ചു​​​രാ​​​ച​​​ന്ദ്പു​​​രി​​​ൽ കു​​​ക്കി​​​ക​​​ൾ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​ർ​​​ന്ന പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​സാ​​​നി​​​ച്ചു. പ്ര​​​ദേ​​​ശ​​​ത്ത് ജ​​​ന​​​ജീ​​​വി​​​തം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കു​​​ക്കി സോ, ​​​ഹ​​​മ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട മൂ​​​ന്ന് ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​ർ​​​ക്കാ​​​ർ രൂ​​​പവത്ക​​​ര​​​ണ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ച്ച​​​താ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണം.

വൈ.​​​ ഖേം​​​ച​​​ന്ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ൽ കു​​​ക്കി വ​​​നി​​​താ​​​ നേ​​​താ​​​വ് നെം​​​ച കി​​​പ്ജെ​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചേ​​​ർ​​​ന്ന​​​തും എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ​​​ൽ.​​​എം. ഖൗ​​​ട്ടെ​​​യും എ​​​ൻ. സ​​​നേ​​​റ്റും സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​ണു പ്ര​​​തി​​​ഷേ​​​ധം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധം അ​​​ക്ര​​​മ​​​ത്തി​​​ലേ​​​ക്കു വ​​​ഴി​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *