ടോക്കിയോ: ജപ്പാനിൽ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട് 45 പേർ മരിച്ചു. ജനുവരി 20 മുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയിൽ മാത്രം 17 മരണങ്ങളുണ്ടായി.
170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ജപ്പാന്റെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

