കൊച്ചി: സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്കുമാര്‍ മധുസൂദനനെ ബ്രിക്സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്തു.
സ്കില്‍സ് അഡ്വാന് സ്ഡ് ടെക്നോളജി ആൻഡ് ഇന്നോവേഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പിലേക്കാണു നാമനിർദേശം. ഇന്ത്യയാണ് ഇത്തവണ ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്.

