സീഷെൽസിന് 175 ദശലക്ഷം ഡോളറിന്റെ കൈത്താങ്ങുമായി ഇന്ത്യ; വികസനക്കുതിപ്പിന് പുതിയ പാക്കേജ്

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന സുഹൃദ്‌രാഷ്ട്രമായ സീഷെൽസിന് 175 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1,450 കോടി രൂപ) പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

സീഷെൽസിന്റെ മുൻഗണനാ ക്രമങ്ങൾക്കനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഇന്ത്യ ഈ തുക അനുവദിച്ചിരിക്കുന്നത്. പാക്കേജിലെ പ്രധാന മേഖലകൾ ഇവയാണ്: പാവപ്പെട്ടവർക്കായി സോഷ്യൽ ഹൗസിംഗ് പദ്ധതികൾ.പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ വികസനം.തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ.കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കലും ആരോഗ്യ അടിസ്ഥാന സൗകര്യ വികസനവും.ഇന്ത്യൻ സമുദ്ര മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കൽ.

ഇന്ത്യയുടെ ‘മഹാസാഗർ’ എന്ന കാഴ്ചപ്പാടിൽ സീഷെൽസിന് അതീവ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൗമശാസ്ത്രപരമായി മാത്രമല്ല, ചരിത്രം കൊണ്ടും പരസ്പര വിശ്വാസം കൊണ്ടും ബന്ധിക്കപ്പെട്ടവരാണ് ഇരുരാജ്യങ്ങളുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സീഷെൽസിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകുന്നതിനുള്ള ധാരണാപത്രം ഉൾപ്പെടെ ഏഴ് കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കൂടാതെ, പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനും ഫിൻടെക് മേഖലയിൽ സഹകരിക്കാനും തീരുമാനമായി

Leave a Reply

Your email address will not be published. Required fields are marked *