മിലാൻ : മിലാനിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിനെതിരെ പ്രതിഷേധം ശക്തം. പരിസ്ഥിതി നാശവും സാമ്പത്തിക പ്രതിസന്ധിയും ഉയർത്തിക്കാട്ടി പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ മിലാൻ നഗരം സംഘർഷഭരിതമായി. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ് കണ്ണീർ വാതകവും ജലപിരങ്കിയും പ്രയോഗിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് മിലാൻ നഗരത്തിൽ പ്രതിഷേധം അക്രമാസക്തമായത്. സുസ്ഥിരതയില്ലാത്ത ശീതകാല ഒളിമ്പിക്സ് എന്ന് വിശേഷിപ്പിച്ച്’ കൊണ്ട് സംഘടിപ്പിച്ച മാർച്ചിൽ ഏകദേശം 10,000-ത്തോളം പേർ പങ്കെടുത്തു. ഒളിമ്പിക്സിന് മുന്നോടിയായി കോർട്ടിനയിൽ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയതും, അതിഭീമമായി പൊതുപണം ചിലവാക്കുന്നതും, ഒളിമ്പിക് സുരക്ഷയ്ക്കായി അമേരിക്കൻ ഏജന്റുമാരെ (ICE) വിന്യസിച്ചതുമാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. സംഭവത്തിൽ ഏഴോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

