ഗൾഫിലെ യു.എസ്. താവളങ്ങൾ തങ്ങളുടെ പരിധിയിൽ; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഗൾഫ് മേഖലയിലെ അമേരിക്കയുമായുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിക്കുള്ളിലാണെന്ന് ഇറാൻ. തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ യു.എസ്. സൈനിക കേന്ദ്രങ്ങളെ ശക്തമായി ലക്ഷ്യമിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നൽകി.

അയൽരാജ്യങ്ങളിലെ യു.എസ്. സാന്നിധ്യം തകർക്കാൻ ഇറാനിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളെ നേരിട്ട് ആക്രമിക്കില്ലെന്നും, അവിടങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യമാണ് ലക്ഷ്യമെന്നും ഇറാൻ വ്യക്തമാക്കി

യുറേനിയം സമ്പുഷ്ടീകരണ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്നും, അമേരിക്കയുടെ സൈനിക വിന്യാസം ഇറാനെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ അറാഗ്ചി നിലപാട് വ്യക്തമാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *