കുക്കി–നാഗാ സംഘർഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മണിപ്പൂർ : മണിപ്പൂരിലെ ഉക്രുൾ ജില്ലയിൽ കുക്കി വിഭാഗവും നാഗാ വിഭാഗവും തമ്മിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.

ഉ​ക്രു​ൽ, കാം​ജോം​ഗ് ജി​ല്ല​ക​ളി​ൽ കു​ക്കി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന താ​ങ്കു​ൽ നാ​ഗാ ഗോ​ത്ര​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് സംഘർഷത്തിലേക്ക് വഴി വെച്ചത്. ഉ​ക്രു​ൽ ജി​ല്ല​യി​ലെ ലി​റ്റാ​ൻ സാ​ര​യ്ഖോ​ങ് ഗ്രാ​മ​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം നാ​ഗാ വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കലാപക്കാർ തീ​യി​ട്ടു. സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കലാപം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *