സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഇനി ഡിജിറ്റൽ മൂല്യനിർണ്ണയം; ഫലപ്രഖ്യാപനം വേഗത്തിലാകും

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ‘ഡിജിറ്റൽ മൂല്യനിർണ്ണയ’ (Digital Evaluation) സംവിധാനവുമായി സിബിഎസ്ഇ. പരമ്പരാഗതമായ രീതിയിൽ പേപ്പർ നോക്കുന്നതിന് പകരം, ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടർ സ്ക്രീനിലൂടെ പരിശോധിക്കുന്ന സംവിധാനമാണ് ബോർഡ് വ്യാപകമാക്കുന്നത്. പരീക്ഷാ ഫലങ്ങൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാനും പിഴവുകൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുുകൾ സ്കാൻ ചെയ്ത് ഒരു പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോ’മിലേക്ക് അപ്ലോഡ് ചെയ്ത ശേഷമാണ് മൂല്യ നിർണയം നടത്തുക. മൂല്യനിർണയത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഇൻ്റർനെറ്റ് സൗകര്യവും ഒരുക്കണമെന്ന് സ്കൂളുകൾക്ക് സി ബി എസ് സി നിർദ്ദേശം നൽകി. ഈ മാസം ആരംഭിക്കുന്ന ബോർഡ് പരീക്ഷ മുതൽ ഡിജിറ്റൽ മൂല്യ നിർണയം നിലവിൽ വരും

Leave a Reply

Your email address will not be published. Required fields are marked *