പാക്കേജ്ഡ് ഭക്ഷണങ്ങളിലെ ‘അമിത അവകാശവാദം’ വേണ്ട; ലേബലുകളിൽ കർശന നിയന്ത്രണവുമായി FSSAI

ന്യൂഡൽഹി: പാക്കേജ്ഡ് ഭക്ഷണസാധനങ്ങളുടെ ലേബലുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുമായി എഫ്എസ്എസ്എഐ (FSSAI). പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമായി രേഖപ്പെടുത്തണമെന്നും ലേബലുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.

ഭക്ഷണപ്പൊതികളുടെ പിന്നിൽ മാത്രം പോഷക വിവരങ്ങൾ നൽകുന്ന നിലവിലെ രീതിക്ക് പകരം മുൻവശത്ത് തന്നെ വ്യക്തമായ മുന്നറിയിപ്പുകൾ നൽകുന്ന ‘ഫ്രണ്ട് ഓഫ് പാക്ക് ലേബലിംഗ്’ (Front-of-Pack Labelling) നടപ്പിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *