ന്യൂഡൽഹി: അമേരിക്കയുമായുള്ള നയതന്ത്ര ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനിടെ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിലെത്തുന്നു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.
എഐ രംഗത്തെ അന്താരാഷ്ട്ര സഹകരണവും നിയന്ത്രണങ്ങളും ചർച്ച ചെയ്യുന്ന ഉച്ചകോടിയിൽ ലുല ദ സിൽവ സുപ്രധാന പ്രസംഗം നടത്തും. ഗ്ലോബൽ സൗത്തിന്റെ (Global South) ശബ്ദമായി സ്വയം അടയാളപ്പെടുത്തുന്ന ബ്രസീലിന് ഈ സന്ദർശനം തന്ത്രപ്രധാനമാണ്.
നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബ്രസീൽ പ്രസിഡന്റ് കടുത്ത ഭിന്നതയിലാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ലുലയുടെ ഇന്ത്യൻ സന്ദർശനത്തെ അമേരിക്ക എങ്ങനെ വീക്ഷിക്കുമെന്നത് നയതന്ത്ര ലോകം ഉറ്റുനോക്കുന്നു. ഇത് ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

