ആണവ കേന്ദ്രങ്ങൾ ഭൂമിക്കടിയിലാക്കാൻ ഇറാൻ; പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

തെഹ്‌റാൻ: തങ്ങളുടെ പ്രധാന ആണവ കേന്ദ്രങ്ങളെയും സൈനിക സമുച്ചയങ്ങളെയും ഭൂമിക്കടിയിലെ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ തീവ്രശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റിയുടെ (ISIS) വിശകലനവും പുതിയ ഉപഗ്രഹ ചിത്രങ്ങളുമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുള്ള സൈനിക നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു.

തെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാർച്ചിൻ (Parchin) സൈനിക സമുച്ചയത്തിലെ തലേഗാൻ-2 (Taleghan 2) എന്ന കെട്ടിടത്തിന് ചുറ്റും കോൺക്രീറ്റ് കവചം നിർമ്മിച്ചതായും അതിനു മുകളിൽ മണ്ണ് മൂടിയതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ആകാശക്രമണങ്ങളെ പ്രതിരോധിക്കാൻ കെട്ടിടത്തെ പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു ബങ്കറാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ആണവ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ തലേഗാൻ-2-ൽ നടന്നിട്ടുണ്ടെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ ആരോപിക്കുന്നുണ്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നത് ഇറാൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇവയ്ക്കുള്ള തന്ത്രപരമായ പ്രാധാന്യമാണ് കാണിക്കുന്നത്.

വാഷിംഗ്ടൺ ഇറാനുമായി ആണവ കരാർ സംബന്ധിച്ച ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ പുതിയ നീക്കങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *