മെൽബണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കൗമാരക്കാരൻ അന്തരിച്ചു

മെൽബൺ: വാഹനാപകടത്തെത്തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന മലയാളി കൗമാരക്കാരൻ ക്രിസ് റുവ ആന്റണി (16) മരണത്തിന് കീഴടങ്ങി. ഫെബ്രുവരി 20 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ദാരുണമായ അപകടത്തിന് ശേഷം ഏഴ് ദിവസത്തോളം മെൽബണിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ക്രിസ്.

2009 ഒക്ടോബർ 14-നാണ് ക്രിസ് ജനിച്ചത്. ആന്റണി ഫ്രാൻസിസ് – അകൽ ദമ്പതികളുടെ മകനാണ്. ഓക്സിലിയ സാധന സഹോദരിയാണ്. മെൽബണിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ വിയോഗത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കുടുംബാംഗങ്ങൾ അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *