തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പതിവുപോലെ ഇത്തവണയും നിരവധി സിനിമാ-സീരിയൽ താരങ്ങൾ പങ്കുചേർന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നടിമാരും ടെലിവിഷൻ താരങ്ങളും ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു.ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമായ നടി ചിപ്പി ഇത്തവണയും പൊങ്കാല അർപ്പിച്ചു.
തലസ്ഥാനത്തെ വീഥികളെല്ലാം യാഗശാലകളായി മാറിയ ഈ പുണ്യദിനത്തിൽ ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിച്ചത്. താരങ്ങളും സാധാരണക്കാരും ഒരേപോലെ വരിവരിയായി ഇരുന്ന് പൊങ്കാല തയ്യാറാക്കുന്ന കാഴ്ച ഭക്തിയും ഐക്യവും വിളിച്ചോതുന്നതായിരുന്നു.

