രാജ്യസഭാ തിരഞ്ഞെടുപ്പ് 2026: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: 2026-ൽ നടക്കാനിരിക്കുന്ന രാജ്യസഭാ ദ്വിവത്സര തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ഔദ്യോഗിക പട്ടിക പ്രകാരം 4 സംസ്ഥാനങ്ങളിൽ നിന്നുള്ള 6 സ്ഥാനാർത്ഥികളുടെ വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ബീഹാറിൽ നിതിൻ നവീൻ, ശിവേഷ് കുമാർ, അസമിൽ തേരാഷ് ഗോവാല, ജോഗൻ മോഹൻ. ഛത്തീസ്ഗഡിൽ ലക്ഷ്മി വർമ്മ, ഹരിയാനയിൽ സഞ്ജയ് ഭാട്ടിയ എന്നിവരാണ് സ്ഥാനാർത്ഥികൾ.

നാല് സംസ്ഥാനങ്ങളിലെ 6 സ്ഥാനാർത്ഥികളുടെ പേരാണ് ഈ ലിസ്റ്റിലുള്ളതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പാർട്ടി ഉടൻ പുറത്തുവിടുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *