ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനം തകർന്നു വീണു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനം അസമിൽ തകർന്നു വീണു. അസമിലെ ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കർബി ആങ്ലോങ് മേഖലയിലാണ് വിമാനം തകർന്നതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.

പരിശീലന ദൗത്യത്തിലായിരുന്ന വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനമായി രാത്രി 7.42-നാണ് വിമാനവുമായി ബന്ധപ്പെടാൻ സാധിച്ചത്. അപകടം സ്ഥിരീകരിച്ചതിനു പിന്നാലെ സംഭവസ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. വ്യോമസേനയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *