പെർത്ത്: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന ഗായകൻ കെസ്റ്റർ ആന്റണിയും സംഘവും അണിനിരക്കുന്ന ‘ദിവ്യസംഗീതം – ലൈവ് ഓർക്കസ്ട്ര 2026’ ഭക്തിഗാന സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 5:30-ന് മർഡോക്കിലെ കെന്നഡി ബാപ്റ്റിസ്റ്റിലാണ് (Kennedy Baptist, Parkington Rd, Murdoch WA 6150) സംഗീതവിരുന്ന് അരങ്ങേറുന്നത്. സെന്റ് ജോസഫ് സിറോ മലബാർ പാരിഷ് പെർത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സംഗീതനിശയ്ക്ക് പെർത്തിലെ മലയാളി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലഭ്യമായ ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായി വിറ്റുതീരുന്ന (Almost Sold Out) അവസ്ഥയിലാണ്. 50, 60, 100 ഡോളർ നിരക്കുകളിലാണ് പ്രവേശന പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ഗായകരും വാദ്യോപകരണ കലാകാരന്മാരും ഒത്തുചേരുന്ന ലൈവ് ഓർക്കസ്ട്ര ഈ വർഷത്തെ ഏറ്റവും വലിയ ഭക്തിഗാന അനുഭവമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാ. അജിത് ചെറിയാക്കരയുടെ ആശംസകളോടെയാണ് പരിപാടി ഒരുക്കിയിട്ടുള്ളത്.
ടിക്കറ്റുകൾക്കും സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും അഗസ്റ്റിൻ തോമസ് (0434 215 721), ജോജു ഗ്രിഗോറിയസ് (0403 681 477), റോയൽ തോമസ് (0410 576 343), ഷാനവാസ് പീറ്റർ (0411 209 089), ബെന്നി ആന്റണി (0403 743 322), തോമസ് ആൻഡ്രൂസ് (0466 187 797), പ്രിൻസ് സെബാസ്റ്റ്യൻ (0450 960 248) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

