മുംബൈ: മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.അപകടസമയത്ത് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ സ്ഫോടനം; 11 പേർക്ക് പരിക്ക്

