ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം: ദുബായ്ക്കും കുവൈത്തിനും നേരെ ഡ്രോൺ ആക്രമണം

ദുബായ്/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സമാധാന സന്ദേശങ്ങൾ വരുമ്പോഴും, മേഖലയിൽ സംഘർഷം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ പല ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ സാധിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നടന്ന ഈ പ്രകോപനം നയതന്ത്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *