കൊല്ലം: കന്യാകുമാരിക്ക് സമീപം ഉൾക്കടലിൽ വിയറ്റ്നാം കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു. അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. കൊല്ലം നീണ്ടകരയിൽ നിന്ന് ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന മറ്റ് 9 മത്സ്യത്തൊഴിലാളികളെ ഇടിച്ച കപ്പലിലുള്ളവർ തന്നെ രക്ഷപ്പെടുത്തിയതായി ഫിഷറീസ് അധികൃതർ അറിയിച്ചു.കന്യാകുമാരി ഭാഗത്ത് ഉൾക്കടലിലായിരുന്നു അപകടം നടന്നത്. വിയറ്റ്നാം സ്വദേശിയായ വലിയ കപ്പൽ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.കാണാതായ രണ്ട് തൊഴിലാളികൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കന്യാകുമാരി കടലിൽ വിയറ്റ്നാം കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നു; രണ്ട് പേരെ കാണാതായി

