കോട്ടയം: പൊൻകുന്നത്തിന് സമീപം ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം പള്ളിക്കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും വീടിനുള്ളിൽ മരിച്ചുകിടക്കുന്ന വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ശാസ്ത്രീയ അന്വേഷണ വിഭാഗവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നുണ്ട്.മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് അറിയിച്ചു.
പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.സംഭവത്തിൽ അസ്വാഭാവികമായ സാഹചര്യമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

