തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുലർത്തുന്ന മൗനത്തെ പരിഹസിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. മറ്റുള്ളവർക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ മുൻപന്തിയിൽ നിൽക്കാറുള്ള ഗോവിന്ദൻ മാഷിനെ ഗണേഷ് കുമാറിന്റെ കാര്യം വന്നപ്പോൾ എങ്ങും കാണാനില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവിനെതിരെ ആരോപണങ്ങൾ വരുമ്പോൾ സി.പി.ഐ.എം നേതൃത്വം സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിനെതിരായ വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

