പ്രകൃതിദുരന്ത ദുരിതാശ്വാസം: അഞ്ച് സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനുമായി 1912.99 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രകൃതിദുരന്തങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനുമായി കേന്ദ്രസർക്കാർ 1912.99 കോടി രൂപയുടെ അധിക ധനസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വെള്ളപ്പൊക്കം, പെട്ടെന്നുണ്ടാകുന്ന പ്രളയം, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായാണ് ഈ തുക വിനിയോഗിക്കുക. ഗുജറാത്ത്: 778.67 കോടി രൂപ, ആന്ധ്രപ്രദേശ്: 341.48 കോടി രൂപ, ജമ്മു കശ്മീർ: 330.34 കോടി രൂപ, ഹിമാചൽ പ്രദേശ്: 288.39 കോടി രൂപ, നാഗാലാൻഡ്: 158.41 കോടി രൂപ, ഛത്തീസ്ഗഡ്: 15.70 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ദുരന്തബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനും ഈ അധിക സഹായം കരുത്തേകും.

Leave a Reply

Your email address will not be published. Required fields are marked *