ഇറാനിലെ സ്കൂൾ ബോംബാക്രമണം: കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് ചൈനയുടെ ധനസഹായം

ബെയ്ജിങ്: ഇറാനിലെ സ്കൂളിനു നേരെ ഉണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം യുഎസ് ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന. ഈ ദാരുണ സംഭവത്തിൽ ചൈന അനുശോചനം രേഖപ്പെടുത്തി.ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റി ഈ തുക ഇറാനിയൻ റെഡ് ക്രസന്റിന് കൈമാറുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ അറിയിച്ചു.

യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തിലാണ് ഇറാന്റെ മിനാബിയിലുള്ള ഗേൾസ് പ്രൈമറി സ്കൂൾ തകർന്നത്. ആക്രമണത്തിൽ 150-ഓളം പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിപ്ലവ ഗാർഡ് ആസ്ഥാനത്തിന് സമീപമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *