എൻഡിഎയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി ടിവികെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുമായി (NDA) സഖ്യത്തിനില്ലെന്ന് നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK). എഐഎഡിഎംകെ നയിക്കുന്ന എൻഡിഎ സഖ്യവുമായി പാർട്ടി സഖ്യത്തിലാകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ മാത്രമാണെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.

ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ടിവികെയ്ക്ക് യോജിച്ച് പോകാൻ കഴിയില്ലെന്ന് പാർട്ടി ജോയിന്റ് സെക്രട്ടറി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്നും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ മാത്രം അണികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *