ചെറുവത്തൂർ: ചെറുവത്തൂർ ഗ്രന്ഥ പ്രതിഷ്ഠയുള്ള നവപുരം മതാതീത ദേവാലയത്തിൽ ഏപ്രിൽ 25 മുതൽ മെയ് 3 വരെ നടക്കുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാ പുരസ്കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു. ‘കേരള നൃത്തശ്രീ’, ‘കേരള സംഗീതശ്രീ’ എന്നീ പുരസ്കാരങ്ങൾക്കും നാടൻ കലാ പുരസ്കാരത്തിനുമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
താൽപ്പര്യമുള്ളവർ ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം അല്ലെങ്കിൽ നാടൻ കല എന്നിവയിലെ തങ്ങളുടെ പ്രകടനത്തിന്റെ 10 മിനിറ്റിൽ കവിയാത്ത വിഡിയോയും, അപേക്ഷകരുടെ ബയോഡാറ്റയും 8606784237 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റയിൽ അപേക്ഷകരുടെ വിലാസവും ഫോൺ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 94476 50249 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

