ഹോളിവുഡ് ആക്‌ഷൻ ഹീറോ ചക്ക് നോറിസ് അന്തരിച്ചു

ന്യൂയോർക്ക്: വിഖ്യാത ഹോളിവുഡ് ആക്‌ഷൻ താരം ചക്ക് നോറിസ് (86) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹത്തിൻ്റെ മരണവിവരം ലോകത്തെ അറിയിച്ചത്. ഹവായിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.

‘ദ ഡെൽറ്റ ഫോഴ്സ്’, ‘മിസ്സിംഗ് ഇൻ ആക്‌ഷൻ’ എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1972-ൽ പുറത്തിറങ്ങിയ ‘ദ വേ ഓഫ് ദ ഡ്രാഗൺ’ എന്ന ചിത്രത്തിൽ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായി അഭിനയിച്ച വേഷം അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.

ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന ‘ചക്ക് നോറിസ് ഫാക്ട്സ്’ (Chuck Norris Facts) എന്ന മീമുകളിലൂടെ പുതിയ തലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *