ഐ.എം.എ ഓസ്‌ട്രേലിയ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

മെൽബൺ: പ്രവാസി മലയാളി കൂട്ടായ്മയായ ഐ.എം.എ (IMA) ഓസ്‌ട്രേലിയയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിബിൻ ഫ്രാൻസിസ് ആണ് പുതിയ പ്രസിഡന്റ്. സിജിൻ എബ്രഹാം ജനറൽ സെക്രട്ടറിയായും സൊനാറ്റ് ജെയിംസ് ട്രഷററായും ചുമതലയേറ്റു.

ഗീസ് ചേനാത്തുകാരനാണ് പുതിയ വൈസ് പ്രസിഡന്റ്. ടിബിൻ ജോയ് ജോയിന്റ് സെക്രട്ടറിയായും ജോജൻ ജോർജ് ജോയിന്റ് ട്രഷററായും പ്രവർത്തിക്കും. പ്രിൻസ് ചുനക്കരയെ പി.ആർ.ഒ (പബ്ലിക് റിലേഷൻസ് ഓഫീസർ) ആയും ഷാരോൺ ജോസഫിനെ സോഷ്യൽ മീഡിയ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. വിദ്യാർത്ഥി പ്രതിനിധിയായി (Student Representative) എബിൻ ജോൺ ചുമതലയേൽക്കും.

ജിൽസൺ ജോൺ, നിഥിൻ തമ്പി, ജിഷോ ജോസഫ്, ധീരേഷ് സ്വാമി, ഗിരീഷ് കുമാർ, ജിജോ കുഞ്ഞപ്പൻ, ദിനേഷ് സത്യൻ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. സാംസ്കാരിക സമിതി (Cultural Committee) അംഗങ്ങളായി രാഖി ഗിരീഷ്, നിഷ ധീരേഷ്, ജൂലി ജെയിംസ്, കൃഷ്ണ ജോഷി എന്നിവരെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് കരുത്തുപകരുന്ന വിപുലമായ പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *