കോയമ്പത്തൂർ: തമിഴ്നാട്ടിലെ സേലത്ത് സർക്കാർ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടുപേർ മരിച്ചു. ദേശീയപാതയിൽ സേലം പുതിയ ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (TNSTC) ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് റോഡ് മീഡിയൻ തകർത്ത് മറുവശത്തെ റോഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപതുപേർ സഞ്ചരിച്ചിരുന്ന വാനിലും, തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. മരിച്ചവരിൽ 11 മാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ചു വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. കൂടാതെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവും അമ്മയും അപകടത്തിൽ മരിച്ചു.
സേലത്ത് നിയന്ത്രണം വിട്ട ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ടു മരണം

