കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ (KPC) കീഴിലുള്ള പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ മിന അൽ-അഹ്മദിക്ക് (Mina Al-Ahmadi) നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായതായി കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു.പ്ലാന്റിലുണ്ടായ തീ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചു.സംഭവത്തെത്തുടർന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ഡ്രോൺ വിക്ഷേപിച്ച ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും അധികൃതർ ഊർജിതമായ അന്വേഷണം ആരംഭിച്ചു.
കുവൈറ്റിലെ മിന അൽ-അഹ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം; പ്ലാന്റിൽ തീപിടുത്തം

