കോഴിക്കോട്ട് ഷിഗെല്ല ബാധ; മൂന്നര വയസ്സുകാരി മരിച്ചു, കൂടുതൽ പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല (Shigella) ബാധ സ്ഥിരീകരിച്ചു. കുന്നമംഗലം പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ മേഖലയിൽ ഷിഗെല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരണപ്പെട്ടു. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.കുറ്റിക്കാട്ടൂർ സ്വദേശിയായ മൂന്നര വയസ്സുകാരിയാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിലെ അങ്കണവാടികൾ താൽക്കാലികമായി അടച്ചു. കുറ്റിക്കാട്ടൂർ, ആനക്കുഴിക്കര പ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം കയറി ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *