ടോക്കിയോ: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള കടൽ മൈനുകൾ (Naval Mines) നീക്കം ചെയ്യാൻ തയ്യാറാണെന്ന് ജപ്പാൻ അറിയിച്ചു. ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മേഖലയിൽ പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ജപ്പാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്തിലെ ഏറ്റവും മികച്ച മൈൻ നീക്കം ചെയ്യൽ സാങ്കേതികവിദ്യ (Minesweeping Technology) കൈവശമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. വെടിനിർത്തലിന് ശേഷം കപ്പൽ ഗതാഗതത്തിന് മൈനുകൾ തടസ്സമായാൽ അത് നീക്കം ചെയ്യാൻ ജപ്പാൻ സ്വയം പ്രതിരോധ സേനയെ വിന്യസിക്കുന്നത് പരിഗണിക്കും.ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധനവില വർദ്ധനവ് കുറയ്ക്കാനും ആഗോള വ്യാപാരം പുനഃസ്ഥാപിക്കാനും സഹായിക്കും.
ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ സഹായവാഗ്ദാനവുമായി ജപ്പാൻ

